
ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ നിങ്ങള്‍ സഹായിക്കുമോ? ബെര്‍ലി അച്ചായന്റെ ബ്ലോഗിലെ ഒരു പോസ്റ്റ് വായിച്ചതാണ് ഇങ്ങനെ ചോദിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആദ്യത്തെ പോസ്റ്റ് ആയി ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിനും മറ്റൊരു കാരണം ഇല്ല. നമുക്ക് എല്ലാം അപരിചിതയായ, ബ്ലഡ് കാന്‍സര്‍ മൂലം തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റെറില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശാരി എന്ന ചേച്ചിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ ഉള്ള ബ്ലോഗ് ലോകത്തിന്റെ ഈ എളിയ ശ്രമത്തില്‍ ഞാനും പങ്കാളിയാവുന്നു.
മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ ഈ രോഗത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ശസ്ത്രക്രിയയുടെ ചെലവ് 15 ലക്ഷം രൂപയോളം വരും. ശസ്ത്രക്രിയ നടത്തേണ്ടത് ഒക്ടോബര്‍ മാസത്തിലും. ഈ 15 ലക്ഷം രൂപ സ്വരൂപിക്കുന്നതിനുള്ള ശ്രമം ആണ് ബ്ലോഗ്ഗെര്‍മാരും ശാരി ചേച്ചിയുടെ ഭര്‍ത്താവ് അനില്‍ ചേട്ടനും ചേര്‍ന്ന് നടത്തുന്നത്. വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ തങ്ങളാല്‍ കഴിയുന്നു സഹായം നല്‍കി സുമനസ്സുകള്‍ക്ക് ഇതില്‍ പങ്കു ചേരാം.
പലപ്പോഴും പലരെയും സഹായിക്കാന്‍ എന്നുള്ള പേരില്‍ വരുന്ന പല മെയിലുകളും, അങ്ങനെ ചെയ്തത് കൊണ്ട് യഥാര്‍ത്ഥത്തില്‍ യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അയക്കുന്നവരാണല്ലോ നമ്മളില്‍ പലരും. ഒരു കുടുംബത്തിനു നഷ്ടപ്പെട്ട സന്തോഷം തിരിച്ചു നല്‍കാന്‍ ഉള്ള ഈ ശ്രമത്തില്‍ നമുക്കും പങ്കാളികള്‍ ആവാം. മറ്റു വിവരങ്ങള്‍ താഴെ നല്‍കുന്നു.
Patient’s Name: Shari
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
ഇതുവരെ ലഭിച്ച സഹായത്തിന്റെ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: കൂടുതല്‍ വിവരങ്ങള്‍
വിവരങ്ങള്‍ക്ക് കടപ്പാട് :1) ഒരു 15 ലക്ഷം രൂപ വേണമായിരുന്നു
2) ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ