
ഒരു ലക്ഷം കോടി എന്ത് ചെയ്യും എന്നുള്ള ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ആണല്ലോ?? കഴിഞ്ഞ ആഴ്ച നാട്ടില്‍ വന്നപ്പോള്‍ ആകെക്കൂടെ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് നിധിയെ പറ്റി മാത്രം!!! ടിവി വച്ചാല്‍ ന്യൂസ് ചാനലുകളില്‍ എല്ലാം നിധി എന്ത് ചെയ്യണം എന്നാ ചര്‍ച്ച മാത്രം. സ്വാശ്രയ പ്രശ്നത്തിന് ഒക്കെ ഗ്ലാമര്‍ കുറഞ്ഞ പോലെ. വിദ്യാഭാസ കച്ചവടം നടത്തി ജീവിക്കുന്ന പാവം അച്ചന്മാരും മുതലാളിമാരും, അതിന്‍റെ പേരില്‍ ടിവിയില്‍ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയക്കാരും ഒക്കെ ഒറ്റ ആഴ്ച കൊണ്ട് രണ്ടാം നിരയിലേക്ക് താഴ്ത്തപ്പെട്ടു. യുക്തിവാദികളും, ചരിത്രകാരന്മാരും തുടങ്ങി പഴയ ആക്രി സാധനങ്ങള്‍ പെറുക്കി നടന്നവരെ വരെ നിധിയുടെ മൂല്യം കണ്ടു പിടിക്കാന്‍ ചാനലുകാര്‍ ചര്‍ച്ചകള്‍ക്ക് പിടിച്ചിരുത്തി ഒറ്റ ആഴ്ച കൊണ്ട് സ്റ്റാര്‍ ആക്കി കളഞ്ഞു. എങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തിനു വെറുതെയിരിക്കണം? ഇന്നാ പിടിച്ചോ നിധിയെ പറ്റി ഒരു പോസ്റ്റ്..