2011 ജൂലൈ 20, ബുധനാഴ്‌ച

സോള്‍ട്ട് എന്‍ പെപ്പര്‍; ഒരു ദോശ ഉണ്ടാക്കിയതിന്റെ റിവ്യൂ


മനോഹരമായ ഒരു സിനിമ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരാഴ്ചയായി കാത്തിരിക്കുകയായിരുന്നു ഈ ചിത്രത്തിന്റെ ബാംഗ്ലൂര്‍ റിലീസിനു വേണ്ടി. എന്തായാലും സോള്‍ട്ട് ആന്‍റ് പെപ്പര്‍ നിരാശപ്പെടുത്തിയില്ല. വ്യത്യസ്തയുള്ള പ്രമേയം ആണ് ഈ ചിത്രത്തിന്‍റെ സവിശേഷത. ഭക്ഷണ പ്രേമികള്‍ക്കായി ഒരു ചിത്രം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സോള്‍ട്ട് എന്‍ പെപ്പര്‍.

2011 ജൂലൈ 18, തിങ്കളാഴ്‌ച

താരത്തിന്‍റെ ജാഡ; ചെറ്റത്തരം എഴുതുന്നതിനും ഒരു പരിധി ഇല്ലേഡേയ്?


ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ഞാന്‍ മമ്മൂട്ടി ഫാനോ മോഹന്‍ലാല്‍ ഫാനോ അല്ല. മാത്രമല്ല ഈ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ നടത്തുന്ന പേക്കൂത്തുകളോട് എനിക്ക് യാതൊരു താല്പര്യവും ഇല്ല. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമ പ്രേക്ഷകന്‍ മാത്രമാണ് ഞാന്‍.

2011 ജൂലൈ 15, വെള്ളിയാഴ്‌ച

മാധ്യമ മര്‍ദനം, നേരും നുണയും: ഒരു ഇടിയ, സോറി ഇടയ ലേഖനം


പ്രിയ സഭാ വിശ്വാസികളെ,

സഭയെ പറ്റി ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ നിങ്ങളെ പ്രബുദ്ധരാക്കുക എന്നുള്ളതാണ് ഈ ഇടയ ലേഖനത്തിന്റെ ലക്‌ഷ്യം. സഭാ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി മര്‍ദിച്ചു എന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് നിങ്ങള്‍ ഏവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യം തന്നെ സഭ 2011 ഫെബ്രുവരി 29 നു കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ നല്‍കിയ പരസ്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു.

2011 ജൂലൈ 14, വ്യാഴാഴ്‌ച

വീണ്ടും മുംബൈ


ഒരു ഭീകരാക്രമണത്തിനു കൂടെ നിസ്സഹായതോടെ സാക്ഷിയാവേണ്ടി വന്നവന്റെ അമര്‍ഷമാണ്‌ ഈ പോസ്റ്റ്‌ എന്ന് തെറ്റിദ്ധരിക്കേണ്ട. സ്വന്തം സഹോദരരെ നിര്‍ദയം കൊലപ്പെടുത്തിയവര്‍ ആ ഭീകരാക്രമണം നടന്നതിന്‍റെ മൂന്നാം വാര്‍ഷികം അടുക്കുന്ന ഈ സമയത്തും നട്ടെല്ലില്ലാത്ത ഒരു നിയമവ്യവസ്ഥിതിയുടെ പിന്‍ബലത്തില്‍ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നതില്‍ ഉള്ള ഒരു സാധാരണ പൌരന്‍റെ വേദനയായി കണക്കാക്കിയാല്‍ മതി.

2011 ജൂലൈ 13, ബുധനാഴ്‌ച

ആശ്രയം ഇല്ലാതെ സ്വാശ്രയം; ഒരു സര്‍ക്കാര്‍-മാനെജ്മെന്റ് വീരഗാഥ


കുറെ നാള്‍ ആയി വിചാരിക്കുന്നു സ്വാശ്രയ പ്രശ്നത്തെ പറ്റി എഴുതണം എന്ന്. പക്ഷെ മനസ്സില്‍ ഒരു പേടി. ഇനി ഇതെങ്ങാനും വായിച്ചിട്ട് വിദ്യാഭാസം മൊത്തമായും ചില്ലറയായും വില്‍ക്കുന്ന അച്ചന്മാരും, മുതലാളിമാരും, ചുമ്മാ പോയി പോലീസുകാരെ ചൊറിഞ്ഞു തല്ലു വാങ്ങുന്ന പിള്ളേരും, ഇതിന്‍റെ പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന രാഷ്ട്രീയക്കാരും ഒക്കെ അങ്ങ് നന്നായി പോയാലോ!! പാവം ചാനലുകാര്‍ അടുത്ത വര്‍ഷം ഇതേ സമയം പിന്നെ എന്തിനെ പറ്റി ചര്‍ച്ച നടത്തും? എല്ലാ വര്‍ഷവും നിധി കിട്ടണം എന്നില്ലല്ലോ! ഏതായാലും ഒടുവില്‍ എഴുതിയേക്കാം എന്ന് തന്നെ തീരുമാനിച്ചു. ചാനലുകാര്‍ ക്ഷമിക്കുക.

2011 ജൂലൈ 10, ഞായറാഴ്‌ച

ന്യൂസ്‌ ഓഫ് ദി വേള്‍ഡ് : 'അന്വേഷണാത്മക' പത്ര പ്രവര്‍ത്തനത്തിന്‍റെ ഗതികെട്ട അന്ത്യം


ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടാബ്ലോയിഡ് ഈ ജൂലൈ പത്തിന് കെട്ടും പടവും മടക്കി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ ചക്രവര്‍ത്തിമാരില്‍ ഒരാളായ നമ്മുടെ കൊച്ചു സംസ്ഥാനത്തെ ഏഷ്യാനെറ്റിന്‍റെ വരെ മുതലാളിയായ മര്‍ഡോക്ക് അണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ള ന്യൂസ്‌ ഇന്റര്‍നാഷണല്‍ ആയിരുന്നു ന്യൂസ്‌ ഓഫ് ദി വേള്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. എന്ത് കൊണ്ട് ഏറ്റവും അധികം പ്രചാരമുള്ള ഒരു പത്രം അടച്ചു പൂട്ടേണ്ടി വന്നു എന്ന് മനസ്സിലായില്ല. ഒരു കേരളീയന്‍ എന്ന നിലക്ക് സ്വാഭാവികമായും മനസ്സില്‍ വരുന്നത് തൊഴിലാളി യുണിയന്‍ പ്രശ്നങ്ങളാവാം അടച്ചു പൂട്ടലിനു കാരണം എന്നാവാം. എന്നാല്‍ സംഭവം അങ്ങ് ബ്രിട്ടനില്‍ ആയതു കൊണ്ട് അതിനു വഴിയില്ല. കുറെ അധികം വായിച്ചപ്പോള്‍ അല്ലെ കാര്യം മനസ്സിലായെ, ന്യൂസ്‌ ആദ്യം ഒപ്പിക്കാന്‍ ഉള്ള വ്യഗ്രതയില്‍ കാണിക്കാവുന്ന തോന്ന്യവാസങ്ങള്‍ എല്ലാം ആ പത്രം കാണിച്ചു കൂട്ടിയെന്നു.

2011 ജൂലൈ 8, വെള്ളിയാഴ്‌ച

ഒരു ലക്ഷം കോടിയും; മൂന്നു കോടി ജനങ്ങളും


ഒരു ലക്ഷം കോടി എന്ത് ചെയ്യും എന്നുള്ള ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ആണല്ലോ?? കഴിഞ്ഞ ആഴ്ച നാട്ടില്‍ വന്നപ്പോള്‍ ആകെക്കൂടെ കേള്‍ക്കാന്‍ ഉണ്ടായിരുന്നത് നിധിയെ പറ്റി മാത്രം!!! ടിവി വച്ചാല്‍ ന്യൂസ്‌ ചാനലുകളില്‍ എല്ലാം നിധി എന്ത് ചെയ്യണം എന്നാ ചര്‍ച്ച മാത്രം. സ്വാശ്രയ പ്രശ്നത്തിന് ഒക്കെ ഗ്ലാമര്‍ കുറഞ്ഞ പോലെ. വിദ്യാഭാസ കച്ചവടം നടത്തി ജീവിക്കുന്ന പാവം അച്ചന്മാരും മുതലാളിമാരും, അതിന്‍റെ പേരില്‍ ടിവിയില്‍ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയക്കാരും ഒക്കെ ഒറ്റ ആഴ്ച കൊണ്ട് രണ്ടാം നിരയിലേക്ക് താഴ്ത്തപ്പെട്ടു. യുക്തിവാദികളും, ചരിത്രകാരന്മാരും തുടങ്ങി പഴയ ആക്രി സാധനങ്ങള്‍ പെറുക്കി നടന്നവരെ വരെ നിധിയുടെ മൂല്യം കണ്ടു പിടിക്കാന്‍ ചാനലുകാര്‍ ചര്‍ച്ചകള്‍ക്ക് പിടിച്ചിരുത്തി ഒറ്റ ആഴ്ച കൊണ്ട് സ്റ്റാര്‍ ആക്കി കളഞ്ഞു. എങ്കില്‍ പിന്നെ ഞാന്‍ മാത്രം എന്തിനു വെറുതെയിരിക്കണം? ഇന്നാ പിടിച്ചോ നിധിയെ പറ്റി ഒരു പോസ്റ്റ്‌..

2011 ജൂലൈ 5, ചൊവ്വാഴ്ച

ഓര്‍മ്മക്കുറിപ്പുകള്‍ : കിട്ടാത്ത പേരയ്ക്ക പുളിക്കും


ഒന്‍പതാം ക്ലാസ്സിലെ എന്‍റെ മികച്ച റിസള്‍ട്ട്‌ കണ്ടിട്ട് ഇവന്‍ ഈ പോക്ക് പോയാല്‍ പത്താം ക്ലാസ്സ്‌ പസ്സാകില്ല എന്ന് വീട്ടുകാര്‍ ഉറപ്പിച്ച കാലം. സി.ബി.എസ്.ഈ സ്കൂളില്‍ നിന്ന് എന്‍റെ നാട്ടിലെ തന്നെ കേരള സില്ലബസ് സ്കൂളിലേക്ക് എന്നെ വീട്ടുകാര്‍ മാറ്റി (അങ്ങനെയെങ്കിലും ഞാന്‍ പാസ്‌ ആകട്ടെ എന്ന് കരുതിയിട്ട്‌). പുതിയ സ്കൂള്‍ അടുത്ത് തന്നെ ആയതിനാല്‍ ഡെയിലി പോക്കും വരവും എല്ലാം സൈക്കിളില്‍ ആക്കി ഞാന്‍.

2011 ജൂലൈ 1, വെള്ളിയാഴ്‌ച

സ്നേഹത്തിന്റെ ഒരു സഹായ ഹസ്തം നീട്ടുമോ നിങ്ങള്‍?



ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ നിങ്ങള്‍ സഹായിക്കുമോ? ബെര്‍ലി അച്ചായന്റെ ബ്ലോഗിലെ ഒരു പോസ്റ്റ്‌ വായിച്ചതാണ് ഇങ്ങനെ ചോദിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആദ്യത്തെ പോസ്റ്റ്‌ ആയി ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിനും മറ്റൊരു കാരണം ഇല്ല. നമുക്ക് എല്ലാം അപരിചിതയായ, ബ്ലഡ്‌ കാന്‍സര്‍ മൂലം തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റെറില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശാരി എന്ന ചേച്ചിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ ഉള്ള ബ്ലോഗ്‌ ലോകത്തിന്റെ ഈ എളിയ ശ്രമത്തില്‍ ഞാനും പങ്കാളിയാവുന്നു.
Related Posts Plugin for WordPress, Blogger...